അഗ്നിപഥ് സ്കീം -AIRFORCE റിക്രൂട്ട്മെന്റ് 2022

അഗ്നിപഥ് സ്കീം -AIRFORCE റിക്രൂട്ട്മെന്റ് 2022

അഗ്നിപഥ് സ്കീമിന്റെ  എയർ ഫോഴ്സിലേക്കുള്ള അഗ്നി വീർ വായു തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. നല്ളൊരു അവസരം ആണ്.പുരുഷന്മാർക്കും വനിത കൾക്കുമാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ അവസരം . നാലു വർഷത്തേക്കായിരിക്കും നിയമനം.

പ്രായം

17 1/2 - 21 വയസ്സ്. അപേക്ഷകർ അവിവാഹിതർ  ആയിരിക്കണം .2002 ജൂൺ 27-നും 2005 ഡിസംബർ 27-നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

വേണ്ട യോഗ്യത ചുവടെ 

50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയമാണ്  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. 

സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും മൂന്നുവർഷ എൻജിനീയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്സ് പൂർത്തിയാക്കിയവർക്കും ഇതിലേക്ക്  അപേക്ഷിക്കാം. ഇവർ പത്താംക്ലാസിൽ -

                                            ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വേണം . കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ നോക്കുക   മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.


                                                                ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക . 2023 ജനുവരി 18 മുതൽ 24 വരെയായിരിക്കും എഴുത്തുപരീക്ഷ ഉണ്ടാവുക കൂടാതെ  നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും.


1.6 കി.മീ. ഓട്ടം, പുഷ് അപ്, സിറ്റ്-അപ്, സ്ക്വാട്ട് എന്നിവയുൾപ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാ പരീക്ഷ. വനിതകൾക്ക് പുഷ് അപ് ഉണ്ടായിരിക്കില്ല 


                                    ആദ്യ വർഷം ശമ്പളം 30,000 രൂപയും തുടർന്നു  അടുത്ത മൂന്നുവർഷങ്ങളിൽ 33,000 രൂപ,36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും  പ്രതിമാസവേതനം. ഇതിൽനിന്ന് ഒരു തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും തുപോലെ നാലുവർഷസേവനത്തിനുശേഷം സേനയിൽനിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷംരൂപ സേവാനിധി പാക്കേജായി നൽകും.

രജിസ്ട്രേഷൻ

agnipathvayu.cdac.in

 എന്ന വെബ്ലൈറ്റിലൂടെ നവംബർ ഏഴിന് വൈകീട്ട് അഞ്ചുമണിമുതൽ രജിസ്റ്റർ നടപടികൾ ചെയ്യാം .യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, രലടയാളം,രക്ഷിതാവിന്റെ ഒപ്പ് (18 വയസ്സ് തികയാത്തവർക്ക്) എന്നിവ പേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. 250 രൂപയാണ് ഫീസ്.